എം ഡി എം എ യുമായി യുവാവ് പിടിയിൽ

Web Desk
1 Min Read

പറവൂർ: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തീരദേശ മേഖലകളിലും മറ്റും രാത്രികാല പട്രോളിംഗ് ഡ്യൂട്ടി നടത്തുന്നതിനിടെ 12 ഗ്രാം എം ഡി എം എയും 8 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. വടക്കേക്കര നീണ്ടൂർ കരയിൽ കരിവേലിൽ വീട്ടിൽ ലാലൻ മകൻ അജിത്ത് ലാലിനെ (24)യാണ് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സി, അസി. എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എസ് ജയകുമാർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എം എസ് ശിവകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജു വി പി, സിവിൽ എക്സൈസ് ഓഫീസർ അമൽ രാജ് എം ലൂയിസ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ (ഗ്രേഡ്) ജോൺ ജോസഫ് സജീവ് എന്നിവരടങ്ങുന്ന സംഘമാണ് സാഹസികമായി പിടികൂടിയത്.

city exchange

ഇന്നലെ രാത്രി 12.20 മണിയോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി സർക്കിൾ ഇൻസ്പെക്ടർ എം ഒ വിനോദ് അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!