ഉച്ചകോടിക്കിടെ ഉറക്കത്തിലേക്ക് വഴുതിവീണ് ജോ ബൈഡന്‍

Web Desk
0 Min Read

ഗ്ലാസ്ഗോ: കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കത്തിലേക്ക് വഴുതിവീണ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയിലാണ് ബൈഡന്‍ ഉറങ്ങിപ്പോയത്. ബൈഡന്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉച്ചകോടി വേദിയില്‍ ബാര്‍ബഡോസ് പ്രധാനമന്ത്രി മിയമോട്ലിയുടെ തീപ്പൊരി പ്രസംഗം നടക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഉറക്കത്തിലേക്ക് വീണത്. 20 സെക്കന്റ് നേരത്തോളം കണ്ണടച്ചിരുന്ന പ്രസിഡണ്ടിനടുത്തേക്ക് യു.എസ് പ്രധിനിധി സംഘത്തിലെ ഒരാള്‍ എത്തുകയും പ്രസിഡണ്ടിനെ ഉണര്‍ത്തുന്നതും കാണാം. പെട്ടെന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ കണ്ണ്തുറന്ന ജോ ബേഡന്‍ പ്രസംഗത്തിന് ശേഷം ആവേശത്തില്‍ കയ്യടിക്കുകയും ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!