രാംജി സ്മാരക ചിത്രരചനാ മത്സരം നടത്തി

Web Desk
1 Min Read

കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി രാംജി സ്മാരക ചിത്രരചനാ മത്സരം നടത്തി. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന പരിപാടി ടി ജെ വിനോദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ എന്‍ എസ് കെ ഉമേഷ് മുഖ്യാതിഥിയായിരുന്നു.

city exchange

പ്രസ് ക്ലബ് സെക്രട്ടറി എം സൂഫി മുഹമ്മദ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ യു ഡബ്ല്യൂ ജെ സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹന്‍ലാല്‍ ആശംസ നേര്‍ന്നു.

എല്‍ കെ ജി, യു കെ ജി, എല്‍ പി, യു പി, ഹൈസ്‌കൂള്‍ തലത്തില്‍ നിന്ന് 325 മത്സരാര്‍ഥികള്‍ പങ്കെടുത്തു. രാംജി ചിത്രരചന മത്സര കണ്‍വീനര്‍ സുനി അല്‍ ഹാദി, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജിജീഷ്, ജോയിന്റ് സെക്രട്ടറി മനു വിശ്വനാഥ്, നിര്‍വാഹക സമിതി അംഗങ്ങളായ ബൈജു ഭാസി, അനില്‍ സച്ചു, വി ആര്‍ ശ്രീജിത്ത് അംഗങ്ങളായ ഷാജി ഇടപ്പള്ളി, സഹദുള്ള, ഗീത, സുമേഷ് എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ മനു ഷെല്ലി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!