സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനി കെ അയ്യപ്പന്‍ പിള്ള 107-ാം വയസ്സില്‍ അന്തരിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ അയ്യപ്പന്‍ പിള്ളയുടെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

city exchange

1948ല്‍ തിരുവിതാംകൂറിലെ ആദ്യ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിക്കപ്പെട്ട അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭാ മുന്‍ കൗണ്‍സിലറാണ്. അഭിഭാഷകനും. ബി ജെ പി സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമാണ് അദ്ദേഹം.

Share This Article
Leave a Comment
error: Content is protected !!