പ്രിന്റ് ആന്റ് ബിയോണ്ട് എട്ടാമത് എഡിഷന്‍ അരങ്ങേറി

Web Desk
1 Min Read

കൊച്ചി: ഗുട്ടന്‍ബര്‍ഗിന്റെ കാലത്തു നിന്നും തീര്‍ത്തും വ്യത്യസ്തമായ കാലത്തേക്കാണ് പ്രിന്റിംഗ് ലോകം എത്തിയതെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എം ഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രിന്റ് ആന്റ് ബിയോണ്ട് എട്ടാമത് എഡിഷന്‍ വിര്‍ച്വലായി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ദിവ്യ എസ് അയ്യര്‍.

city exchange

ബാല്യത്തില്‍ പുസ്തകത്തിന്റെ മണവും കഥകള്‍ വായിച്ചതും ഭാവനയില്‍ അതൊക്കെ കണ്ടതുമൊക്കെ താനിപ്പോഴും ഗൃഹാതുരത്വത്തോടെ ഓര്‍ക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവില്ലെങ്കിലും തന്റെ തലമുറയെ ഉള്‍പ്പെടെ ഭാവനയിലേക്കും സ്വപ്നങ്ങളിലേക്കും നയിച്ചതില്‍ പ്രിന്റര്‍മാര്‍ക്ക് വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.

ലേ ഔട്ടും അക്ഷരങ്ങളും പോലെ പ്രധാനമാണ് അച്ചടിച്ച പുസ്തകത്തിന്റെ കടലാസും മഷിയും ബൈന്റിംഗുമെന്നും അവര്‍ പറഞ്ഞു. അച്ചടിച്ചവ കൂടുതല്‍ നന്നായി വായിപ്പിക്കുന്നതില്‍ പ്രിന്റിംഗിന് വലിയ പങ്കു വഹിക്കാനുണ്ട്.

പരിസ്ഥിതി സൗഹൃദമാകാനും മാലിന്യ നിര്‍മാര്‍ജ്ജനത്തിലും കൂടി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ദിവ്യ എസ് അയ്യര്‍ ആവശ്യപ്പെട്ടു. പ്രിന്റിംഗ് മേഖലയ്ക്ക് വിശാലമായ ലോകം തുറന്നിടാന്‍ വിഴിഞ്ഞം തുറമുഖം തയ്യാറായി ഉണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു.

- Advertisement -
Ad image

ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് പ്രസിഡന്റ് രാഘബേന്ദ്ര എന്‍ ദത്ത ബറുവ നിലവിളക്ക് കൊളുത്തി. പ്രിന്റ് ആന്റ് ബിയോണ്ട് 2024 ചെയര്‍മാന്‍ രാജു എന്‍ കുട്ടി, കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് ഫ്രാന്‍സിസ്, ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് വൈസ് പ്രസിഡന്റ് സൗത്ത് ജി രവീന്ദ്ര ബാബു, കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രിന്റ് അറ്റ് 2030 എന്ന വിഷയത്തില്‍ 2030ല്‍ ഏതുതരത്തിലാണ് മുതല്‍മുടക്കുകള്‍ നടത്തേണ്ടത് എന്ന കാര്യങ്ങള്‍ വിവിധ സെഷനുകളില്‍ അരവിന്ദ് ശേഖര്‍, സാഹില്‍ റാവു, അനുജ് ഭാര്‍ഗ്ഗവ, പ്രൊഫ. ഡോ. രാജേന്ദ്രകുമാര്‍ അനയത്ത്, രാമു രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!