യു ഡി എഫിലെ മൂന്നാം സീറ്റ്; പ്രതികരണം യു ഡി എഫ് യോഗത്തിന് ശേഷം മാത്രമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

Web Desk
1 Min Read

ദോഹ: മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് യു ഡി എഫ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ മൂന്നാം സീറ്റില്‍ ലീഗ് ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ആഗോളവാര്‍ത്തയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

city exchange

യു ഡി എഫിന്റെ പ്രധാന യോഗം എറണാകുളത്ത് നടക്കുന്നുണ്ടെന്നും അതിനു ശേഷം മാത്രമേ പ്രതികരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായത്തോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് പാര്‍ട്ടിയുടെ അഭിപ്രായവും തീരുമാനവുമാണ് അദ്ദേഹം പറയുന്നതെന്നും അതില്‍ പ്രത്യേകിച്ചൊരു അഭിപ്രായവും പറയാനില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതിനിടെ കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഖത്തറിലെത്തുന്നുണ്ട്. എറണാകുളത്ത് നടക്കുന്ന മുസ്‌ലിം ലീഗിലെ മൂന്നാം സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് നേതാക്കളും യു ഡി എഫിലെ മറ്റു നേതാക്കളും സംബന്ധിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!