

ദോഹ: ഖത്തറും ഗ്രീസും ദൃഢമായ സൗഹൃദത്തിലും പൊതുതാത്പര്യങ്ങളിലും അധിഷ്ഠിതമായ വേറിട്ട ബന്ധങ്ങള്‍ പങ്കിടുന്നുവെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായി ചര്‍ച്ച ചെയ്തതായി അമീര്‍ അറിയിച്ചു.

ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വികസനത്തിലേക്കും സഹകരണത്തിലേക്കും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികള്‍ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസുമായി ചര്‍ച്ച ചെയ്തതായി തന്റെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിലെ പോസ്റ്റില്‍ അമീര്‍ പറഞ്ഞു.
