

ദോഹ: ഐഡിയന്‍ ഇന്ത്യന്‍ സ്‌കൂളിന്റെയും റേഡിയോ 98.6 എഫ് എമ്മിന്റേയും സഹകരണത്തോടെ മീഡിയപെന്‍ സംഘടിപ്പിച്ച കലാഞ്ജലി 2024 ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ അരങ്ങേറി.

മൂന്ന് ദിവസം നാല് വേദികളിലായി 2800ഓളം വിദ്യാര്‍ഥികളും 17 ഇന്ത്യന്‍ സ്‌കൂളുകളും മാറ്റുരച്ച കലാഞ്ജലി 2024ലെ മത്സരങ്ങളില്‍ 603 പോയിന്റുകള്‍ നേടി രാജഗിരി പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 460 പോയിന്റോടെ ആതിഥേയരായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 280 പോയിന്റോടെ ബിര്‍ള പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.


സമാപന സമ്മേളനത്തില്‍ യുവജനോത്സവ വേദിയിലൂടെ വളര്‍ന്ന് പിന്നീട് പിന്നണി ഗാനരംഗത്ത് പ്രശസ്തനായ ബിജു നാരായണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത നടന്‍ ഹരിപ്രകാശ് വര്‍മ്മയും ചടങ്ങിലെ മുഖ്യ ആകര്‍ഷണമായിരുന്നു. ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി എന്നിവയിലെ പ്രമുഖരും മറ്റു സാമൂഹിക മേഖലകളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിന് മാറ്റുകൂട്ടി.

കലാഞ്ജലി ചെയര്‍മാനും ഐഡിയല്‍ സ്‌കൂള്‍ പ്രസിഡന്റുമായ ഡോ. ഹസ്സന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. കലാഞ്ജലിയുടെ ചീഫ് കണ്‍വീനറും പ്രസിഡന്റുമായ ബിനു കുമാര്‍ സ്വാഗതം പറഞ്ഞു. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കലാതിലകം, കലാപ്രതിഭ പുരസ്‌കാരങ്ങള്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു.

ദേവപ്രിയ പട്ടേരി കലാതിലകം (സബ്ജൂനിയര്‍) രാജഗിരി പബ്ലിക് സ്‌കൂള്‍, ശ്രാവ്യ വുഡി കലാതിലകം (ജൂനിയര്‍) ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, നെവിന്‍ ജിജോ തോമസ് കലാപ്രതിഭ (ജൂനിയര്‍) ദ സ്പ്രിംഗ് ഫീല്‍ഡ് പ്രൈമറി സ്‌കൂള്‍, ദേവനന്ദ സജിമോന്‍ കലാതിലകം (സീനിയര്‍) ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഗുര്‍ഷന്‍ സിംഗ് കലാപ്രതിഭ (സീനിയര്‍) രാജഗിരി പബ്ലിക് സ്‌കൂള്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

കലാമണ്ഡലം നര്‍ത്തകിമാരായ ഭാഗ്യലക്ഷ്മി, ഐശ്വര്യ, ലതിക എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തവും ഗായകനായ ജവാദ് അബ്ദുല്‍ ഖാദര്‍ അവതരിപ്പിച്ച മികവുറ്റതായി.

ഇന്ത്യന്‍ സംസ്‌കാരവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കലാഞ്ജലിയുടെ ദൗത്യം അചഞ്ചലമായി തുടരുമെvdvd കലാഞ്ജലിയുടെ ചെയര്‍മാന്‍ ഡോ. ഹസ്സന്‍ കുഞ്ഞി വ്യക്തമാക്കി.

