പത്തിടങ്ങളില്‍ പോസ്റ്റസ് ഓഫ് ഖത്തര്‍ സ്ഥാപിച്ച് ഖത്തര്‍ ടൂറിസം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ടൂറിസം പോസ്റ്റ്സ് ഓഫ് ഖത്തര്‍ അനാവരണം ചെയ്തു. രാജ്യത്തുടനീളമുള്ള ഏറ്റവും മികച്ച ലാന്റ് മാര്‍ക്കുകളും ഇന്‍സ്റ്റാ യോഗ്യമായ സ്ഥലങ്ങളും രേഖപ്പെടുത്തുന്ന പത്ത് വ്യത്യസ്ത ഗോള്‍പോസ്റ്റ് ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളാണ് പോസ്റ്റ്സ് ഓഫ് ഖത്തര്‍.

city exchange

ലുസൈല്‍ സിറ്റി മറീന, വെസ്റ്റ് ബേ ബീച്ച്, കടലില്‍, കതാറ, ദി പേള്‍, മിയ പാര്‍ക്ക്, വെന്‍ഡോം, ആസ്പെയര്‍ സോണ്‍, സൂഖ് വാഖിഫ്, ഫ്ളാഗ് പ്ലാസ എന്നിവിടങ്ങളിലാണ് ഇന്‍സ്റ്റലേഷനുകളുള്ളത്. ഓരോ ഗോള്‍പോസ്റ്റിനും സമീപത്ത് സ്ഥാപിച്ച ക്യു ആര്‍ കോഡ് സ്‌കാന്‍ചെയ്താല്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷനേയും ആര്‍ട്ടിസ്റ്റ്, ലൊക്കേഷന്‍ എന്നിവയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

ഫുട്ബാളിനോടുള്ള ഖത്തറിന്റെ സ്നേഹം, കലയെ വിലമതിക്കുന്ന രീതി, ശ്രദ്ധേയമായ ലക്ഷ്യസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് തുടങ്ങിയവ സംയോജിപ്പിച്ചാണ് പോസ്റ്റ്സ് ഓഫ് ഖത്തര്‍ തയ്യാറാക്കിയിരിക്കുന്നത്.

- Advertisement -
Ad image

പോസ്റ്റ് ഓഫ് ഖത്തറിന്റെ ഓരോ ഇന്‍സ്റ്റലേഷനും ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് ഗോള്‍ പോസ്റ്റുകള്‍ ഖത്തറില്‍ നിന്നുള്ള കലാകാരന്മാരും ബാക്കിയുള്ള എട്ടെണ്ണം മുമ്പ് ടൂര്‍ണമെന്റില്‍ വിജയിച്ച രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുമാണ് നിര്‍മിച്ചത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ജര്‍മനി, അര്‍ജന്റീന, ഉറുഗ്വേ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാന്മാരാണ് സൃഷ്ടി നടത്തിയത്.

ലോകമെമ്പാടുമുള്ള സംസ്‌ക്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഫുട്ബാളിന് വഹിക്കാനാകുന്ന പങ്ക് തെളിയിക്കുന്ന ഖത്തറിന്റെ സമ്പന്നമായ സാംസ്‌ക്കാരിക പൈതൃകത്തിന്റെ വശങ്ങളുമായി ചേര്‍ന്ന് ഓരോ കലാകാരന്റേയും മാതൃരാജ്യത്തിന്റെ ഘടങ്ങളെയാണ് ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ പ്രതിഫലിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!