Community
ആഗോളവാര്‍ത്ത ലോകകപ്പ് സ്‌പെഷ്യല്‍ കവര്‍ പ്രകാശനം ചെയ്തു

ദോഹ: ആഗോളവാര്‍ത്തയുടെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്‌പെഷ്യല്‍ പതിപ്പ് ഡ്രിബ്ള്‍ കീപ്പിംഗ് ദി ബാള്‍ കവര്‍ പ്രകാശനം മലയാള ചലച്ചിത്ര താരം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ദോഹ ഗ്രാന്റ് ഹയാത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസിന് കവര്‍ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.


ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ഫുട്ബാള്‍ ടീമുകളേയും അവരുടെ വിശദമായ വിവരങ്ങളും മികച്ച താരങ്ങളേയും ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്ന ഡ്രിബ്ള്‍ ഈ ആഴ്ച പുറത്തിറങ്ങും. വായനക്കാര്‍ക്ക് എക്കാലവും സൂക്ഷിച്ചു വെക്കാവുന്ന റഫറന്‍സ് ഗ്രന്ഥമായാണ് ഡ്രിബ്ള്‍ തയ്യാറാക്കിയിരിക്കുന്നത്. കളിയാരാധകര്‍ക്ക് തങ്ങളുടെ ടീമിന്റെ കളി മികവ് രേഖപ്പെടുത്താന്‍ സാധിക്കുന്ന വിധത്തില്‍ ഖത്തര്‍ ലോകകപ്പ് ഫിക്‌സ്ചറും ഡ്രിബ്‌ളില്‍ ചേര്‍ത്തിട്ടുണ്ട്.


