സ്‌നേഹ സംഗമമായി മെജസ്റ്റിക് ഇഫ്താര്‍

Web Desk
1 Min Read

ദോഹ: ദോഹയിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ (മെജസ്റ്റിക് മലപ്പുറം) ആഭിമുഖ്യത്തില്‍ വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ചു.

city exchange

ദോഹയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്നേഹ സംഗമ വേദി കൂടിയായി മാറിയ ഇഫ്താറില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ എസ് സി ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. അബ്ദുസമദ്, മജസ്റ്റിക്ക് ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍, വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ എന്നിവര്‍ മുഖ്യാതിഥികളായി.

ഇഫ്താര്‍ മലപ്പുറത്തിന്റെ തനിമയും സ്നേഹവും വിളിച്ചോതുന്നത് കൂടിയായി. ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി അംഗങ്ങള്‍, ഉപദേശക സമിതി അംഗങ്ങള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ഇഫ്താറിനു മെജസ്റ്റിക് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍ വീട്ടില്‍ സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഹുസൈന്‍ കടന്നമണ്ണ റമദാന്‍ സന്ദേശം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!