മൊറോക്കോയിലെ ഭീകര ഗൂഢാലോചനകളെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: മൊറോക്കോയുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്നതിനും പൊതുസമാധാനം അട്ടിമറിക്കുന്നതിനുമായി നടന്ന ഭീകര ഗൂഢാലോചനകളെ ഖത്തര്‍ ശക്തമായി അപലപിച്ചു.

city exchange

ഇക്കാര്യത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ഏതെങ്കിലും ലക്ഷ്യത്തിന്റെയോ കാരണത്തിന്റെയോ പേരിലുള്ള അക്രമത്തെയും ഭീകരവാദത്തെയും എതിര്‍ക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

മൊറോക്കോയുമായി ഖത്തര്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് മൊറോക്കോ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സമ്പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.

പൊതുജനങ്ങളുടെയും സ്വത്തിന്റെയും സുരക്ഷയെ ഗുരുതരമായി അപകടത്തിലാക്കാനും പൊതുക്രമം തകര്‍ക്കാനുമുള്ള ശ്രമങ്ങളെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!