ഒമിക്രോണ്‍ വകഭേദം കൈകാര്യം ചെയ്യാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Web Desk
1 Min Read

ദോഹ: ഒമിക്രോണ്‍ വകഭേദത്തെ കൈകാര്യം ചെയ്യേണ്ട രീതികളെ കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അവബോധം നല്കി. ഒമിക്രോണ്‍ ബാധയുള്ള ഭൂരിപക്ഷം പേര്‍ക്കും ചെറിയ രീതിയിലുള്ള കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു.

city exchange

ചെറിയ പനി, വരണ്ട ചുമ, തലയില്‍ നീരിറക്കവും വേദനയും, മൂക്കൊലിപ്പ്, ശബ്ദത്തില്‍ വ്യത്യാസം, ഗന്ധം അറിയാത്ത അവസ്ഥ, തലവേദന, ഓക്കാനം, ഛര്‍ദ്ദി, അതിസാരം, തളര്‍ച്ച തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.

ഇത്തരം ലക്ഷണങ്ങളുള്ളവര്‍ സ്വയം ഒറ്റപ്പെടുകയും കുടുംബാംഗങ്ങളും മറ്റുള്ളവരുമായുള്ള ബന്ധം ഒഴിവാക്കുകയും പാരസിറ്റാമോള്‍ കഴിക്കുകയും ഇടക്കിടെ വെള്ളവും മറ്റു പാനീയങ്ങളും കുടിക്കുകയും ദീര്‍ഘനേരം കിടക്കുന്നത് ഒഴിവാക്കുകയും വേണം.

- Advertisement -
Ad image

റാപിഡ് ആന്റിജന്‍ പരിശോധന സ്വയം നടത്തി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ അംഗീകൃത മെഡിക്കല്‍ കേന്ദ്രത്തില്‍ സന്ദര്‍ശിക്കുകയും ഔദ്യോഗികമായി കോവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നേടി ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് മാറ്റുകയും വേണം.

രോഗബാധ ഗുരുതരമാകുന്നുണ്ടെങ്കില്‍ ശക്തമായ പനി, ശക്തമായ ചുമ, വിറയല്‍, പേശീ വേദന, പുറം വേദന, തളര്‍ച്ച, ശരീര വേദന, ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവ അനുഭവപ്പെടും.

സ്വയം ഒറ്റപ്പെടുകയും കുടുംബവുമായും മറ്റുള്ളവരുമായുമുള്ള ബന്ധം ഒഴിവാക്കുകയും വേണം. പാരസിറ്റമോള്‍ കഴിച്ച് അസുഖത്തിന് കുറവു വരുത്തുകയും ഇടക്കിടെ പാനീയം കഴിക്കുകയും വേണം. ദീര്‍ഘനേരം കിടക്കുന്നത് ഒഴിവാക്കണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും അര്‍ബുദം, ഹൃദ്രോഗം, വൃക്ക രോഗം ഉള്‍പ്പെടെ ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ഉള്ളവരും 16000ല്‍ വിളിച്ച് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്വേഷിക്കണം.

Share This Article
Leave a Comment
error: Content is protected !!