

ലഖ്നൗ: ബി ജെ പി സര്‍ക്കാരിന് തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധാരാസിങ് ചൗഹാന്‍.

യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
ധാരാസിങ് ചൗഹാന്‍ നേരത്തെ ബി എസ് പി അംഗമായിരുന്നു. 2015ലാണ് ബി ജെ പിയിലെത്തിയത്.

ബി ജെ പി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധാരാ സിങ് ചൗഹാനെ അമിത് ഷാ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഡല്‍ഹില്‍ അദ്ദേഹം മുതിര്‍ന്ന ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

