സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട സ്ഥലമേറ്റെടുക്കലിന് നോട്ടിഫിക്കേഷന്‍ അംഗീകരിച്ചു

Web Desk
1 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കലിനായുള്ള നോട്ടിഫിക്കേഷന്‍ റവന്യു വകുപ്പ് അംഗീകരിച്ച് കേരള സര്‍ക്കാരിന്റെ ഗസറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. നോട്ടിഫിക്കേഷന്‍ ആയതോടെ സര്‍വ്വേ നടപടികള്‍ പൂത്തീകരിച്ച് 19(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് സ്ഥലമുടമകള്‍ക്ക് വീല കൈമാറി റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനു കൈമാറിയെങ്കില്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കുകയുള്ളു എന്നും എം എല്‍ എ അറിയിച്ചു.

city exchange

സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കുന്നതിനാവശ്യമായ സര്‍വ്വേ ടീമിനെ അടിയന്തിരമായി നിയോഗിക്കുന്നതിന് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!