ശക്തമായടിച്ച് റഷ്യ; പ്രതിരോധം കടുപ്പിച്ച് യുക്രൈന്‍

Web Desk
1 Min Read

കീവ്: ശക്തമായ റഷ്യന്‍ അധിനിവേശത്തിനെതിരെ കടുത്ത പ്രതിരോധം തീര്‍ത്ത് യുക്രൈന്‍. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശക്തമായ ആക്രമണം തുടരുന്നുണ്ടെങ്കിലും റഷ്യന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെടുന്നു.

city exchange

റഷ്യയുടെ ആക്രമണം യുക്രൈന്‍ ജനവാസ മേഖലകളിലും നടക്കുന്നുണ്ട്. ജനവാസ മേഖലകളില്‍ ബോംബുകളും മിസൈലുകളും പതിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. കീവില്‍ മാത്രമല്ല ഖാര്‍കീവിലും റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്.

റഷ്യയ്‌ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന യുക്രൈന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ആയുധ സഹായം നല്കാമെന്നാണ് ജര്‍മനിയുടെ വാഗ്ദാനം. സൈനിക വാഹനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ആദ്യഘട്ടത്തില്‍ നല്കാമെന്ന ജര്‍മന്‍ വാഗ്ദാനത്തോടൊപ്പം പ്രതിരോധ പോരാട്ടത്തില്‍ പിന്തുണ നല്കുന്നത് തുടരുമെന്ന് നാറ്റോയും അറിയിച്ചിട്ടുണ്ട്.

- Advertisement -
Ad image

യുദ്ധം മുറുകുന്ന കീവില്‍ വൈകിട്ട് ്അഞ്ച് മുതര്‍ രാവിലെ എട്ടുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഫ്യൂ സമയത്ത് തെരുവിലുള്ള എല്ലാ സിവിലിയന്മാരെയും ശത്രു രാജ്യത്തിന്റെ അട്ടിമറി, രഹസ്യാന്വേഷണ ഗ്രൂപ്പുകളിലെ അംഗങ്ങളായി കണക്കാക്കുമെന്നാണ് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചത്.

റഷ്യന്‍ അധിനിവേശത്തില്‍ ഇതിനകം 198 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സൈനികര്‍ ഉള്‍പ്പെടെയുള്ള കണക്കാണോ ഇതെന്ന കാര്യത്തില്‍ കൃത്യമായ ധാരണയില്ല. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്.

Share This Article
Leave a Comment
error: Content is protected !!