

ദോഹ: ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടക്കുന്ന വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് മീഡിയ വണ്‍ ഖിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ മത്സര വേദിയില്‍ 2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഗുഡ്‌വില്‍ അംബാസഡറും യൂട്യൂബ് സ്ട്രീമറും ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ഡിജിറ്റല്‍ സ്റ്റാര്‍സ് അണ്ടര്‍ 30ല്‍ ഇടംപിടിച്ച ഗാനിം അല്‍ മുഫ്ത പങ്കെടുക്കും.

ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ 13ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്കാണ് മത്സരം. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലെ ഡയറക്ടര്‍മാരും പ്രതിനിധികളും ഇന്ത്യന്‍ കമ്യൂണ അതിഥിയായി പങ്കെടുക്കും.

സ്റ്റേഡിയത്തിലേക്ക് ഫ്രീ എന്‍ട്രിയും ഫാമിലിക്ക് പ്രത്യേക ഇരിപ്പിടവും കാണികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.
കളിക്കു മുമ്പ് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന കലാപരിപാടിയില്‍ ഫൈസല്‍ റാസിയും ശിഖയും നയിക്കുന്ന മ്യൂസിക്കല്‍ ബാന്റ്, ഖത്തറിലെ പ്രഗത്ഭ കലാകാരന്മാരുടെ ഡാന്‍സ് ഉള്‍പ്പെടെ അരങ്ങേറും.
കളിക്കളത്തിലേക്കുള്ള ലൊക്കേഷന്‍ ലിങ്ക് ഇതോടൊപ്പം:
https://maps.app.goo.gl/7As3i5a9HbTv1BAS6

