

ദോഹ: ഖത്തര്‍ പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ (ക്യുപിഎംആര്‍സി) വാര്‍ഷിക ജനറല്‍ബോഡിയും കുടുംബ സംഗമവും ഡിസംബര്‍ 13ന് വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് ബിന്‍ ഉംറാനിലെ ബ്രോക്കോളി റസ്റ്റോറന്റില്‍ നടക്കും.

പെരിങ്ങോട്ടുകര മഹല്ല് ഖത്തീബ് ഷാക്കിര്‍ ഫൈസി, മഹല്ല് പ്രസിഡണ്ട് ബഷീര്‍ ഓരിപറമ്പില്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.

സംഗമത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ മഹല്ല് ഖത്തീബിനേയും പ്രസിഡന്റിനേയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്യു പി എം ആര്‍ സി ഭാരവാഹികള്‍ സ്വീകരിച്ചു.
സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 3021 3031 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

