നിയന്ത്രണം ലഘൂകരിച്ചതോടെ പാര്‍ക്കുകളിലും ബീച്ചുകളിലും ഈദ് ആഘോഷിച്ച് കുടുംബങ്ങള്‍

Web Desk
1 Min Read

ദോഹ: കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ ഈദുല്‍ അദ്ഹ ആഘോഷത്തിന് തിളക്കം കൂടി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കോവിഡ് വ്യാപിച്ചതോടെ ഈദ് ആഘോഷങ്ങള്‍ക്ക് പുറത്ത് വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ ബലിപെരുന്നാളിന് കോവിഡ് കുറവുണ്ടായത് കൂടുതല്‍ ഇളവു ലഭിച്ചത് ശരിക്കും ഉപയോഗപ്പെടുത്താന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള സമൂഹങ്ങള്‍ക്കായി.
പാര്‍ക്കുകളിലും ബീച്ചുകളും പ്രവേശനം അനുവദിച്ചതോടെ നിരവധി പേര്‍ കുടുംബ സമേതമാണ് ഇവിടങ്ങളിലെത്തിച്ചത്.
ഈദ് നമസ്‌ക്കാരത്തിന് പള്ളികളിലെത്താനായതു തന്നെ വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു നല്കിയത്. അതിനു പിന്നാലെ അവധി ദിനങ്ങളില്‍ കുടുംബ സമേതം പുറത്തിറങ്ങാന്‍ സാധിച്ചതും വലിയ ആശ്വാസമാണ് ആളുകള്‍ക്ക് നല്കിയത്.
മലയാളി കമ്യൂണിറ്റികള്‍ ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈദ് പരിപാടികളും പലയിടങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്. പരിമിതമായ ആളുകള്‍ക്ക് മാത്രം പരിപാടി നേരില്‍ കാണാന്‍ അനുവാദം നല്കുകയും മറ്റുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളിലുമാണ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!