

ദോഹ: ഖത്തറിലെ കലാ സാംസ്‌കാരിക മേഖലയ്ക്ക് പുതിയൊരു താളവുമായ് ജി ആര്‍ സി സി. കലയേയും സാംസ്‌കാരത്തേയും സമന്വയിപ്പിച്ച് സൗഹാര്‍ദ്ദമാകുന്ന പാലത്തിലൂടെ സംഘ ഗീതമാലപിച്ച് സ്‌നേഹ കൂട്ടായ്മയുടെ പുതിയ ചുവട് വെപ്പുമായ് ഖത്തര്‍ പ്രവാസികള്‍ക്കായ് വേദി ഒരുക്കുന്നു ജി ആര്‍ സി സി.

ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറു മണിക്ക് ഡൈനാമിക്‌സ് സ്‌പോര്‍ട്‌സ് ഹാളില്‍ നടക്കും.

ഇന്ത്യന്‍ എംബസി അപ്പെക്‌സ് ബോഡികളുടെ അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ലോഞ്ചിംഗ് സെറിമണിയില്‍ നൃത്ത സംഗീത പരിപാടികളും ആര്‍ട് എക്‌സിബിഷനുമുള്‍പ്പെടെ വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

