Readers Post
‘റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുകയായിരുന്നു’

കോട്ടയം മെഡിക്കല്‍ കോളേജ് അനസ്‌തേഷ്യ വിഭാഗം കെട്ടിടം നിലംപൊത്തി. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. മൂന്ന് പേരെ കാണാനില്ലെന്ന് അധികൃതര്‍! ഒരു സ്ത്രീ മരിച്ചെന്ന് ദൃക്‌സാക്ഷികള്‍! മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് നാട്ടുകാര്‍.


അടച്ചിട്ട കെട്ടിടമാണ് വീണതെന്ന് മന്ത്രി വാസവന്‍, വാസവന്‍ പറഞ്ഞത് വാസ്തവമാണോന്ന് ഇനി വീണ മന്ത്രി പറയട്ടെ.

എന്തായാലും സുരക്ഷിതവും സംരക്ഷണവും നല്‍കേണ്ടയിടം തന്നെ വീണല്ലോ വീണ മന്ത്രീ. സംസ്ഥാനത്തെ ആരോഗ്യ മേഖല കെടുകാര്യസ്ഥതകൊണ്ടും ആസൂത്രണമില്ലായ്മയും വികസനമില്ലായ്മയും കൊണ്ട് ‘കട്ടിലില്‍’ ആയിട്ട് നാളേറെയായി.


പരുക്ക് പറ്റിയവരേയും അത്യാഹിതക്കാരേയും കൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചെന്നപ്പോള്‍ ഇടിഞ്ഞ് വീണ ആശുപത്രി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജെ സി ബി ഉപയോഗിച്ച് രോഗികളെ തിരയുന്നു. വല്ലാത്ത കാഴ്ച, വല്ലാത്ത അവ്സ്ഥ!
‘റോം കത്തിയെരിയുമ്പോള്‍ നീറൊ വീണ വായിക്കുകയായിരുന്നു’. ആരോഗ്യമേഖല അപ്പാടെ വീണുകിടക്കുമ്പോള്‍ ആരോഗ്യമന്ത്രിയും മുഖ്യനും കൂടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കുഴലൂത്ത് നടത്തീട്ട് എന്ത് കാര്യം?
ചികിത്സകിട്ടാതെ മരുന്നില്ലാതെ, ഓപ്പറേഷന്‍ ചെയ്യാനാകാതെ പാവപ്പെട്ടവന്റെ ആശ്രയമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ രോഗശയ്യയില്‍ കിടക്കുന്നു. നാടും പാവപ്പെട്ടവനും കരയുന്നു ആരോഗ്യമന്ത്രി ശ്രുതി അറിയാതെ വീണ വായിക്കുന്നു.


