

ദോഹ: കര്‍ണാടക സംഘ ഖത്തറിന്റെ നേതൃത്വത്തില്‍ റമദാനോടനുബന്ധിച്ച് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. അല്‍ വക്‌റയിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ എത്തിച്ചത്.

കര്‍ണാടക സംഘ ഖത്തര്‍ പ്രസിഡന്റ് മഹേഷ് ഗൗഡ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, വി എസ് മണ്ണാങ്കി, അരുണ്‍ കുമാര്‍, ദീപക് ഷെട്ടി, മധു തുടങ്ങിയവര്‍ നേതൃത്വം നല്കി.
