ഫോക്കസ് മദീന ഖലീഫ ഡിവിഷന്‍ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ഫോക്കസ് മദീന ഖലീഫ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും നാല് എക്‌സിക്യൂട്ടീവ് ഭാരവാഹികളുമടക്കം പതിമൂന്നംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്.

city exchange

ഡിവിഷണല്‍ ഡയറക്ടറായി മുഹമ്മദ് ഷഫീഖ്, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി താഹ മുഹമ്മദ്, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി ജെഫ്സിന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികളായി അനീസ് അസീസ് (ഡെപ്യൂട്ടി ഡയറക്ടര്‍), അലി റഷാദ് (അഡ്മിന്‍ മാനേജര്‍), ജംഷീദ് കെ ടി (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), സഹീര്‍ (എച്ച് ആര്‍ മാനേജര്‍), ത്വയ്യിബ് (മാര്‍ക്കറ്റിംഗ് മാനേജര്‍), ജസീം (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും അബ്ദുല്‍ കരീം ആക്കോട്, സാഹില്‍, സുബൈര്‍, ഫൈസല്‍ എന്‍ സി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും അനീസ് അസീസ്, ജസീം, ജംഷീദ് കെ ടി എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

മദീന ഖലീഫ ഇസ്‌ലാഹി സെന്റര്‍ ഓഫീസില്‍ നടന്ന ഇലക്ഷന്‍ ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ സഫീറുസ്സലാം, ഫഹ്സീര്‍ റഹ്‌മാന്‍ എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!