ഖത്തര്‍ കാസര്‍ക്കോട് മുസ്‌ലിം ജമാഅത്തിന്റെ പ്രവര്‍ത്തനം വിലമതിക്കാനാവത്തത്: പി എസ് ഹമിദ്

Web Desk
1 Min Read

ദോഹ: അര നൂറ്റാണ്ട് കാലത്തോളമായി സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ ഖത്തര്‍ കാസര്‍ക്കോട് മുസ്‌ലിം ജമാഅത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മാപ്പിള കവി പി എസ് ഹമീദ് പറഞ്ഞു. ഒരിടത്തും സ്വയം പാടിപ്പുകഴ്ത്താതെ ഖത്തര്‍ ജമാഅത്ത് നടത്തി വന്ന അനവധി പ്രവര്‍ത്തനങ്ങള്‍ നാടിന് വലിയ ആശ്വാസവും കുളിര്‍മയുമാണ് പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ മാപ്പിള കവി പി എസ് ഹമീദ് ഖത്തര്‍ കാസര്‍ക്കോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നല്‍കി സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മമ്മുറയിലെ ലുക്ക്മാന്‍ റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ പ്രസിണ്ടന്റ് ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. മുന്‍ ജമാഅത്ത് പ്രസിണ്ടന്റ യുസഫ് ഹൈദര്‍ പി എസ് ഹമിദിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു.

ഹാരിസ് പി എസ്, മന്‍സൂര്‍ മുഹമ്മദ്, ഷഫീഖ് ചെങ്കള, അലി ചേരൂര്‍, ബഷീര്‍ ചെര്‍ക്കള, സാക്കിര്‍ കാപ്പി, സാബിത്ത് തുരുത്തി, അഷറഫ് പള്ളം, ഉസ്മാന്‍, ഷാനിഫ് പൈക്ക, ജാഫര്‍ കല്ലങ്കാടി, സക്കീര്‍ തായല്‍, നൗഷാദ് പൈക്ക സംസാരിച്ചു. ബഷീര്‍ കെ എഫ് സി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!