യൂത്ത് ഫോറം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ദോഹ: റമദാനില്‍ സഹജീവികളുടെ ആവശ്യം മനസ്സിലാക്കി 4402 ഇഫ്താര്‍ കിറ്റുകള്‍ യൂത്ത് ഫോറം വിതരണം ചെയ്തു. ശമ്പളം കിട്ടാതെ പ്രയാസം അനുഭവിക്കുന്നവര്‍, ബോട്ട് തൊഴിലാളികള്‍, കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് ഇഫ്താര്‍ കിറ്റുകള്‍ യൂത്ത് ഫോറം പ്രവര്‍ത്തകര്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തിയത്.

city exchange

പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുകയും മലബാര്‍ ഗോള്‍ഡ്, സി ഐ സി, വിമന്‍ ഇന്ത്യ എന്നിവരുമായി സഹകരിച്ചുകൊണ്ടമാണ് ഇത്രയും കിറ്റുകള്‍ വിതരണം നടത്തിയത്. 105 പേര്‍ക്ക് സുഹൂര്‍ കിറ്റ് വിതരണവും 31 പേര്‍ക്ക് ഒരു മാസത്തേക്കുള്ള റമദാന്‍ ബോക്‌സ് വിതരണവും നടത്തി.

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ്, ജനസേവന വിഭാഗം കോ ഓര്‍ഡിനേറ്റര്‍ അഫ്‌സല്‍, വോളണ്ടിയര്‍ വൈസ് ക്യാപറ്റന്‍ അമീന്‍ അര്‍ഷാദ്, സി ഐ സി അംഗങ്ങളായ മാഹിര്‍ മുഹമ്മദ്, റഷാദ് മുബാറക്, റസ്സല്‍, മുഹ്‌സിന്‍, കാമില്‍ എന്നിവരും ജന്‍സേവന വിഭാഗം സോണല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഫായിസ് ഹനീഫ്, ഇര്‍ഫാന്‍, ജിഷിന്‍, താലിഷ് എന്നിവരും നേതൃത്വം കൊടുത്തു.

Share This Article
Leave a Comment
error: Content is protected !!