ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

Web Desk
1 Min Read

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി അറിയിച്ചു. ഖത്തര്‍ എയര്‍വെയ്‌സിന്റെ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം 26 എയര്‍ലൈന്‍ പാര്‍ട്ണര്‍മാരാണ് നിലവില്‍ ദോഹയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. വേനല്‍ കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സാമൂഹ്യ മാധ്യമത്തില്‍ അറിയിച്ചു.

city exchange

ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, റോയല്‍ ജോര്‍ദാനിയന്‍, ടാര്‍കോ ഏവിയേഷന്‍, യു എസ്- ബംഗ്ല എയര്‍ലൈന്‍സ്, ബീമാന്‍ ബംഗ്ലാദേസ് യെര്‍ലൈന്‍സ്, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, ബദര്‍ എയര്‍ലൈന്‍സ്, സിറിയന്‍ എയര്‍, ഈജിപ്ത് എയര്‍, ഹിമാലയ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗള്‍ഫ് എയര്‍, ഇന്‍ഡിഗോ, എത്യോപ്യന്‍ എയര്‍ലൈന്‍സ്, സൗദിയ, കുവൈത്ത് എയര്‍വെയ്‌സ് എന്നിവയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളതതില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നത്.

പുതുതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, പെഗാസസ് എയര്‍ലൈന്‍സ്, കാം എയര്‍, ഫ്‌ളൈനാസ്, റോയല്‍ എയര്‍ മറോക്ക്, മലേഷ്യന്‍ എയര്‍ലൈന്‍സ് എന്നിവയാണ് സര്‍വീസ് തുടങ്ങുന്നത്.

Share This Article
Leave a Comment
error: Content is protected !!