
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) സംഘടിപ്പിച്ച ‘നൃത്യാഞ്ജലി വെനസ്‌ഡേ ഫിയസ്റ്റ’ ഇന്ത്യന്‍ കലാ- സാംസ്‌കാരിക ആഘോഷം ഐ സി സി അശോക ഹാളില്‍ നടന്നു. വിവിധ കമ്മ്യൂണിറ്റി സംഘടനകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നൃത്തപരിപാടികള്‍ ഇന്ത്യന്‍ പൈതൃകത്തിന്റെയും കലാസാംസ്‌കാരിക സമ്പന്നതയുടെയും മനോഹര ദൃശ്യാവിഷ്‌കാരമായി മാറി.

ഐ സി സി ഇന്‍-ഹൗസ് ആക്ടിവിറ്റീസ് വിഭാഗം മേധാവി വെങ്കപ്പ ഭഗവതുല അതിഥികളെ സ്വാഗതം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.


ഐ സി സിയുമായി സഹകരിക്കുന്ന സംഘടനകളായ ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് സുമേഷ് കുമാറിനെയും പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ പ്രസിഡന്റ് ശ്രീജീവ് സി കെയെയും സമൂഹത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ചടങ്ങില്‍ ആദരിച്ചു.
ഐ സി സി എച്ച് ആര്‍, അഡ്മിന്‍ ആന്റ് കോണ്‍സുലര്‍ വിഭാഗം മേധാവി രാകേഷ് വാഘ് നന്ദി പറഞ്ഞു.

ഐ സി സി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ പി എന്‍ ബാബു രാജന്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ഐ സി സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

