യു എ ഇയില്‍ നാളെ മുതല്‍ സ്‌കൂളുകളും സര്‍വകലാശാലകളും വീണ്ടും നേരിട്ടുള്ള ക്ലാസിലേക്ക്

Web Desk
1 Min Read

അബുദാബി: യു എ ഇയില്‍ എല്ലാ സ്‌കൂളുകളിലും നഴ്സറികളിലും സര്‍വകലാശാലകളിലും മെയ് 11 മുതല്‍ വീണ്ടും നേരിട്ടുള്ള ക്ലാസുകള്‍ പുന:രാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

city exchange

സര്‍ക്കാര്‍- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം തീരുമാനം ബാധകമായിരിക്കും.

രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള തുടര്‍ച്ചയായ വിലയിരുത്തലുകളും ഏകോപനങ്ങളും നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അംഗീകൃത സുരക്ഷാ, സംരക്ഷണ നടപടികള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടര്‍ന്നും പാലിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാഹചര്യം അനുസരിച്ച് ആവശ്യമായാല്‍ ബദല്‍ പഠനരീതികള്‍ നടപ്പാക്കുന്നതിനുള്ള സജ്ജീകരണവും സ്ഥാപനങ്ങള്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisement -
Ad image

ക്ലാസ് മുറികളിലേക്കുള്ള മടങ്ങിവരവ് സുഗമമാക്കാന്‍ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മന്ത്രാലയം തുടര്‍ച്ചയായി സഹകരിക്കുമെന്നും അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര ഗവേഷണ മന്ത്രാലയവും യു എ ഇയിലെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി നേരിട്ടുള്ള പഠനം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭരണവിഭാഗം ജീവനക്കാര്‍ക്കും തീരുമാനം ബാധകമായിരിക്കും. ക്യാമ്പസ് പഠനം സുഗമമായി പുനരാരംഭിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപനം തുടരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയും യു എ ഇ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പുകളും പരിഗണിച്ച് മെയ് 5 മുതല്‍ 8 വരെ രാജ്യത്ത് ഓണ്‍ലൈന്‍ പഠനരീതി നടപ്പാക്കിയിരുന്നു.

ഇതിനുമുമ്പ് പ്രദേശത്ത് യുദ്ധാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് ഇറാനിയന്‍ ആക്രമണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലും ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!