

ദോഹ: രണ്ടു വര്‍ഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ദാവോസില്‍ ഇന്നു മുതല്‍ വ്യാഴാഴ്ച വരെ ലോക സാമ്പത്തിക ഫോറം നടക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫോറത്തില്‍ പങ്കെടുക്കും.

ലോക സാമ്പത്തിക ഫോറത്തില്‍ ഖത്തറിന്റെ ആഗോള പദ്ധതികളെ കുറിച്ചും സമകാലിക സംഭവങ്ങളെ കുറിച്ചും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സുരക്ഷാ വിഷയങ്ങളെ കുറിച്ചും അമീര്‍ വിശദമാക്കും. അന്‍പതിലേറെ ലോക നേതാക്കളും 1250 സ്വകാര്യ മേഖലാ പ്രഗത്ഭരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന ഫോറത്തില്‍ ആഗോള പ്രതിസന്ധികളെ കുറിച്ചും കോവിഡ് ബാധയുമായി ബന്ധപ്പെട്ടും യുക്രെയ്ന്‍ യുദ്ധവും ജിയോ ഇക്കണോമിക് പ്രതിസന്ധികളും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെ ചര്‍ച്ചയാകും.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ വെര്‍ച്വല്‍ യോഗത്തിന് ശേഷം ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ക്ലൗസ് സ്വാബ് വിവരണം നടക്കും. ആഗോള സഹകരണത്തിന്റേയും ഉത്തരവാദിത്വത്തിന്റെയും പുതിയ യുഗത്തിന്റെ തുടക്കമായിരിക്കും ലോക സാമ്പത്തിക ഫോറം.

