നര്‍ത്തകി കാവേരി ജി ശിവകുമാറിന്റെ ശിഷ്യരുടെ അരങ്ങേറ്റം നടത്തി

Web Desk
1 Min Read

തിരുവനന്തപുരം: ഭരതനാട്യ നര്‍ത്തകിയും കാവേരിസ് ചിലങ്ക സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ സ്ഥാപകയുമായ കാവേരി ജി ശിവകുമാറിന്റെ ശിഷ്യരുടെ അരങ്ങേറ്റം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തില്‍ നടന്നു.

city exchange

ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര, നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചു. കാവേരിയുടെ ഗുരുവായ വി മൈഥിലി, കാവേരി ജി ശിവകുമാര്‍, സ്വാമി ശിവാമൃതാനന്ദ പുരി തുടങ്ങിവര്‍ സംസാരിച്ചു. പ്രമോദ് പയ്യന്നൂര്‍, വി മൈഥിലി എന്നിവര്‍ക്ക് കാവേരി ജി ശിവകുമാര്‍ ഓണവില്ല് സമ്മാനിച്ചു. സ്വാമി ശിവാമൃതാനന്ദ പുരിയെ ചടങ്ങില്‍ ആദരിച്ചു.

വി മൈഥിലിയാണ് നട്ടുവാങ്കം നടത്തിയത്. കാഞ്ചികാമകോടി ആസ്ഥാന വിദ്വാനും ദൂരദര്‍ശന്‍, ആള്‍ ഇന്ത്യാ റേഡിയോ എന്നിവിടങ്ങളിലെ ആര്‍ട്ടിസ്റ്റുമായ ബോംബെ കെ ബി ഗണേഷ് മൃദംഗവും ആള്‍ ഇന്ത്യാ റേഡിയോയിലെയും കോണ്‍ഫ്‌ളുന്‍സ് എന്ന വൈലിന്‍ ബാന്റിന്റെ സ്ഥാപകനുമായ ശിവകുമാര്‍ ബി വയലിനും വായിച്ചു. സംഗീതത്തില്‍ റാങ്ക് ജേതാവായ അന്നപൂര്‍ണ്ണ പ്രദീപ് ആലാപനവും നടത്തി.

- Advertisement -
Ad image

കൈമനം, പട്ടം, വേട്ടമുക്ക് എന്നിവിടങ്ങളിലാണ് കാവേരിസ് ചിലങ്ക സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് പ്രവര്‍ത്തിച്ചുവരുന്നത്.

Share This Article
Leave a Comment
error: Content is protected !!