കോവിഡും ന്യുമോണിയയും; ലതാ മങ്കേഷ്‌ക്കര്‍ ആശുപത്രിയില്‍

Web Desk
0 Min Read

മുംബൈ: കോവിഡും ന്യുമോണിയയും ബാധിച്ച ലതാ മങ്കേഷ്‌കറെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ലതാ മങ്കേഷ്‌ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചിട്ടുണ്ടെന്നും അവരെ ചികിത്സിക്കുന്ന വിദഗ്ധ സംഘത്തിന്റെ തലവന്‍ ഡോ. പ്രതിത് സംധാനി പറഞ്ഞു.

city exchange

പ്രായം പരിഗണിച്ച് നിരന്തരമായ പരിചരണം ആവശ്യമുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കുടുംബമെന്ന നിലയില്‍ ഏറ്റവും നല്ലതാണ് അവര്‍ക്ക് ആഗ്രഹിക്കുന്നതെന്നും ശരിയായ വൈദ്യസഹായം ഉറപ്പാക്കുന്നുണ്ടെന്നും ലതാ മങ്കേഷ്‌ക്കറുടെ അടുത്ത ബന്ധു രചന ഷാ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ലതാ മങ്കേഷ്‌ക്കറിന് 92 വയസ്സാണ് പ്രായം.

Share This Article
Leave a Comment
error: Content is protected !!