

ദുബൈ: ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31) ആണ് മരിച്ചത്. ദുബൈ ആശുപത്രിയില് ഓപ്പറേഷന് തിയേറ്ററിലായിരുന്നു ജോലി. ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ചതാണ് കാരണമെന്ന് ബന്ധുക്കള് അറിയിച്ചു.

ദുബൈയില് ഫിസിയോതെറാപ്പിസ്റ്റായ ജാസ്മിനാണ് ഭാര്യ. പിതാവ്: തിരുമംഗലത്തെ അബൂബക്കര്. മാതാവ്: സൈനബ.

നേരത്തെ ഖത്തറില് ജോലി ചെയ്തിരുന്ന സുനീബ് പിന്നീട് ദുബൈയിലേക്ക് മാറുകയായിരുന്നു.

