Featured
ഒമാനില്‍ മസ്ജിദില്‍ വെടിവെപ്പ്: 4 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

മസ്‌ക്കത്ത്: വാദി അല്‍-കബീറിലെ ഇമാം അലി പളളഇയിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ച അറിയിച്ചു.


സാഹചര്യം നേരിടാന്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനും അന്വേഷണത്തിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

റോയല്‍ ഒമാന്‍ പോലീസ് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പൊലീസിന്റെ എക്‌സ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.


പാകിസ്താനി സമൂഹം കൂടുതല്‍ താമസിക്കുന്ന കേന്ദ്രത്തിലെ പള്ളിയില്‍ എഴുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആരാണെന്നും കാരണമെന്താണെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.


