

ദോഹ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 3/14 വാര്‍ഡുകളില്‍ എസ് ഡി പി ഐയും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധ ബന്ധം തിരിച്ചറിയണമെന്ന് ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

എസ് ഡി പി ഐ തങ്ങളുടെ സിറ്റിംഗ് സീറ്റ് നില നിര്‍ത്താന്‍ വേണ്ടിയാണ് ബി ജെ പിയുമായി രഹസ്യ ധര്‍ണയില്‍ എത്തിയത്. മൂന്നാം വാര്‍ഡ് കോട്ടക്കുന്നില്‍ യു ഡി എഫും ബി ജെ പിയും നേരിട്ട് ഏറ്റുമുട്ടുന്നിടത്ത് എസ് ഡി പി ഐയെ കൂടെ നിര്‍ത്തി വോട്ട് വിഭജിക്കാനാണ് ശ്രമം. എസ് ഡി പി ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തി ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ബി ജെ പിയെ വിജയിക്കാന്‍ സഹായിക്കുകയും 14-ാം വാര്‍ഡില്‍ ബി ജെ പി ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ഒപ്പം ബി ജെ പിക്ക് സ്വീകാര്യനായ സ്ഥാനാര്‍ഥിയെ എസ് ഡി പി ഐ നിര്‍ത്തുകയും ചെയ്ത് പരസ്പരം സഹകരിക്കുകയാണ്. ഈ സഹകരണം വിജയിച്ചാല്‍ മൊഗ്രാല്‍ പുത്തൂര്‍ ഭരണം ഇത്തരത്തില്‍ പിടിച്ചെടുക്കാന്‍ സാധിക്കും എന്ന കണക്കു കൂട്ടലിലാണ് എസ് ഡി പി ഐ- ബി ജെ പി നേതൃത്വം.

ബി ജെ പി- എസ് ഡി പി ഐ ബന്ധം തിരിച്ചറിയുമെന്നു ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവതും ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ എരിയാലും ആവശ്യപ്പെട്ടു.
