
ദോഹ: ക്യുപോസ്റ്റ് ട്രാക്കിംഗ് എന്‍ക്വയറി സര്‍വീസ് മെട്രാഷില്‍ ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്യുപോസ്റ്റ് വഴി അയച്ച ഔദ്യോഗിക രേഖകളും ഉപയോക്താക്കള്‍ക്ക് മെട്രാഷ് വഴി ട്രാക്ക് ചെയ്യാനാവും.

മെട്രാഷ് ആപ്ലിക്കേഷനില്‍ പോസ്റ്റല്‍ ട്രാക്കിംഗ് നമ്പര്‍ നല്‍കിയാണ് ക്യുപോസ്റ്റില്‍ അയച്ച രേഖകള്‍ ട്രാക്ക് ചെയ്യാനാവുക. സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങളെ കൂടുതല്‍ സൗകര്യപ്രദവും സുതാര്യവുമാക്കാനാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

മെട്രാഷ് ആപ്പിലെ മുഖ്യഇന്റര്‍ഫേസില്‍ നിന്ന് എന്‍ക്വയറി സേവനം തെരഞ്ഞെടുക്കുകയും തപാല്‍ ട്രാക്കിംഗ് നമ്പര്‍ നല്‍കുകയും ചെയ്യുക. മെയില്‍അയച്ച സ്ഥലം തെരഞ്ഞെടുത്ത് വിശദാംശങ്ങളും നിലവിലെ അപ്‌ഡേറ്റുകളും പരിശോധിക്കാവുന്നതാണ്.

