സംഗീത ഇതിഹാസം മുഹമ്മദ് റഫി ഫൗണ്ടേഷന്‍ തിരുവനന്തപുരം ചാപ്റ്റര്‍ രൂപീകരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: ഇതിഹാസ ഗായകന്‍ മുഹമ്മദ് റഫിയുടെ സ്മരണാര്‍ഥം കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ചാപ്റ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ‘പാട്ടിന്റെ കൂട്ടുകാര്‍’ ഓഫീസില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി എം ഹാഷിര്‍ അലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തിരുവനന്തപുരം ചാപ്റ്റര്‍ ഔദ്യോഗികമായി രൂപീകരിച്ചത്.

city exchange

പാട്ടിന്റെ കൂട്ടുകാര്‍ രക്ഷാധികാരി ഡോ. വേണുഗോപാലന്‍ നായര്‍, വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്‍, ബാബ അലക്‌സാണ്ടര്‍, ഷിബു അമ്പലമുക്ക്, മുഹമ്മദ് കോയ കോഴിക്കോട്, നൂറുല്‍ ഹസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് റഫി വീഡിയോ കോളിലൂടെ യോഗത്തില്‍ സംബന്ധിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.

മുഹമ്മദ് റഫിയുടെ സംഗീത പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ചാപ്റ്ററിന്റെ ഭരണസമിതി രൂപീകരിച്ചു.

രക്ഷാധികാരി: ഡോ. വേണുഗോപാലന്‍ നായര്‍, പ്രസിഡന്റ്: ബാബ അലക്‌സാണ്ടര്‍, ജനറല്‍ സെക്രട്ടറി: നയാസ് ഇല്യാസ്, ട്രഷറര്‍: അഡ്വ. സുനില്‍ ആറ്റുകാല്‍, വൈസ് പ്രസിഡന്റ്മാര്‍: പനച്ചമൂട് ഷാജഹാന്‍, ലക്ഷ്മി, സെക്രട്ടറിമാര്‍: ഷിബു അമ്പലമുക്ക്, നൂറുല്‍ ഹസ്സന്‍, പി ആര്‍ ഒ: കരുണ്‍. സംഗീത- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.

- Advertisement -
Ad image

നഗരത്തിലെ റഫി പ്രേമികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളില്‍ റഫി സംഗീത നിശകള്‍, യുവ ഗായകര്‍ക്കായി മത്സരങ്ങള്‍, സംഗീത പഠന ക്ലാസുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോട്, കൊല്ലം തുടങ്ങി സംസ്ഥാനത്തെ ഫൗണ്ടേഷന്‍ ചാപ്റ്ററുകളുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനതലത്തിലുള്ള പരിപാടികള്‍ക്കും തിരുവനന്തപുരം ചാപ്റ്റര്‍ നേതൃത്വം നല്‍കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!