വലിയ സ്വപ്‌നങ്ങളിലൂടെ വലുതായി വളരണം: ഷീല കൊച്ചൗസേപ്പ്

Web Desk
1 Min Read

കൊച്ചി: വലിയ സ്വപ്‌നങ്ങള്‍ കാണുകയും വലുതായി വളരുകയും ചെയ്യണമെന്ന് വി സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. വനിതാ സംരംഭകര്‍ക്കും സഹസംരംഭകര്‍ക്കുമായി ടൈ വുമണ്‍ സംഘടിപ്പിച്ച കേരള ലോഞ്ച് 2026- 27 ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷീല കൊച്ചൗസേപ്പ്.

city exchange

സ്ത്രീകള്‍ കൂടുതല്‍ കഴിവുള്ളവരും വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നവരുമാണ്. എന്നാല്‍ പലപ്പോഴും സ്ത്രീകളുടെ നെഗറ്റീവ് വശങ്ങളാാണ് എടുത്തു കാണിക്കാറുള്ളത്. നെഗറ്റീവ് വശങ്ങളല്ല പോസിറ്റീവ് വശങ്ങളാണ് ചൂണ്ടിക്കാട്ടേണ്ടത്.

ഏത് ബിസിനസിന് ഇറങ്ങിയാലും റിസ്‌കുണ്ട്. ഓരോ പുതിയ ചുവടുവെയ്പും റിസ്‌കാണെന്ന് തിരിച്ചറിയണം. ശക്തമായ മനസ്സും ധൈര്യവും ഉള്ളവരാണ് ബിസിനസ് രംഗത്ത് ഇറങ്ങേണ്ടതെന്നും ഷീല കൊച്ചൗസേപ്പ് പറഞ്ഞു.

എല്ലാ ദിവസവും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ തങ്ങളുടെ രംഗവുമായി ബന്ധപ്പെട്ട പഠനം തുടരുകയും ജാഗ്രത നിലനിര്‍ത്തുകയും വേണം. മൂല്യങ്ങളും വിശ്വസ്തതയും സൃഷ്ടിക്കാനാവണമെന്നും അവര്‍ പറഞ്ഞു.

- Advertisement -
Ad image

ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ടൈ കേരള മുന്‍ പ്രസിഡന്റ് ജേക്കബ് ജോയ്, ടൈ വുമണ്‍ ചെയര്‍ ഡോ. നിഷ ജോസ്, ശേഷാദ്രിനാഥന്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ ശേഷാദ്രിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രിസര്‍വ് ആലപ്പി സൊസൈറ്റി ഭാരവാഹികളായ റാണി ജോണ്‍, കുഞ്ഞു മേരി ജോണ്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ് സി എം എസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഇന്ദു നായര്‍ മോഡറേറ്ററായിരുന്നു.

കളമശ്ശേരി എസ് സി എം എസ് കോളജില്‍ എംബ്രേസ്, എന്‍ഗേജ്, എംപവര്‍ എന്ന വിഷയത്തില്‍ നടന്ന ലോഞ്ചില്‍ നിരവധി വനിതാ സംരംഭകര്‍ പങ്കെടുത്തു.

ടൈ വുമണ്‍ ഇനീഷ്യേറ്റീവില്‍ പങ്കെടുക്കാന്‍ https://tiewomen.org/ എന്ന ലിങ്കിലോ 7025888862 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!