അന്‍സാര്‍ കിടാരന് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: നാല്‍പ്പത്തിനാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഖത്തര്‍ സ്റ്റീലില്‍ നിന്നും വിരമിച്ച അന്‍സാര്‍ കിടാരന് വെസ്റ്റിന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. നീണ്ട ഔദ്യോഗിക കലയളവില്‍ കമ്പനിക്ക് മികച്ച സേവനം നല്‍കുന്നതിനോടൊപ്പം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വടവൃക്ഷത്തിന്റെ തണലൊരുക്കുകയും ചെയ്ത വ്യക്തിയാണ് അന്‍സാര്‍ കിടാരന്‍.

city exchange

ഖത്തര്‍ സ്റ്റീല്‍ മലയാളി കൂട്ടായ്മയുടെ ജീവകാരുണ്യ മുഖമായി നിലകൊണ്ട അന്‍സാര്‍ കിടാരന്‍ ലോകത്തിന്റെ ഏത് കോണില്‍ ദുരന്തങ്ങളോ രോഗപീഡയോ ദാരിദ്രത്തില്‍ നിസ്സഹായതോ ഉണ്ടെന്നറിഞ്ഞാല്‍ അവിടേക്കെത്തുന്ന സഹായങ്ങളില്‍ ആദ്യ പേരുകളിലൊന്ന് അന്‍സാര്‍ കിടാരന്റേതായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, പൊതു പ്രവര്‍ത്തന രംഗത്തും കായിക പ്രവര്‍ത്തനങ്ങളിലും സജീവമാണ് മാഹി സ്വദേശിയായ അന്‍സാര്‍ കിടാരന്‍.

Share This Article
Leave a Comment
error: Content is protected !!