മോഷണ ശ്രമം തടഞ്ഞ മലയാളി സൗദിയില്‍ കുത്തേറ്റു മരിച്ചു

Web Desk
1 Min Read

റിയാദ്: മോഷ്ടിക്കാനുള്ള ശ്രമം ചെറുത്ത മലയാളി യുവാവ് കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. തൃശൂര്‍ പെരിങ്ങോട്ടുകര കാരിപ്പംകുളം അഷറഫ് (43) ആണ് കൊല്ലപ്പെട്ടത്. സൗദിയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അഷറഫ്.

city exchange

കുത്തേറ്റ അഷറഫിനെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എക്‌സിറ്റ് നാലിലെ പാര്‍ക്കില്‍ ഇരിക്കുമ്പോഴആണ് രാത്രി അഷറഫിന് നേരെ ആക്രമണമുണ്ടായത്. ഐ സി എഫ് ഉമ്മുല്‍ ഹമാം സെക്ടര്‍ അംഗമാണ് അഷറഫ്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയല്‍ക്കര എന്നിവരുടെ നേതൃത്വത്തില്‍ ഐ സി എഫ് സഫ്‌വ വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.

- Advertisement -
Ad image

ഷഹാനയാണ് അഷറഫിന്റെ ഭാര്യ. പിതാവ്: ഇസ്മാഈല്‍. മാതാവ്: സുഹറ. സഹോദരന്‍: ഷനാബ്.

Share This Article
Leave a Comment
error: Content is protected !!