സമത്വത്തിന്റെ വിളംബരമാണ് ഹജ്ജ് തീര്‍ഥാടനം: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
0 Min Read

കരിപ്പൂര്‍: ഹജ്ജ് തീര്‍ഥാടനം സമത്വത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന മഹത്തായ ആരാധനാ കര്‍മ്മമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹാജിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ദൈവത്തിന്നുള്ള സമര്‍പ്പണവും പ്രവാചക മാതൃക അനുധാവനം ചെയ്യലും ഹജ്ജില്‍ അതിപ്രധാനമാണ്. ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ശാന്തിയും സമാധാനവും ലഭിക്കാനായി മക്കയില്‍ വെച്ച് ഹജ്ജ് വേളയില്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ഹാജിമാരെ ഉപദേശിച്ചു. ടി വി ഇബ്രാഹിം എം എല്‍ എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!