യു എസില്‍ അഞ്ഞൂറിലൊരാള്‍ കോവിഡിന്റെ ഇര

Web Desk
1 Min Read

വാഷിംഗ്ടണ്‍: കോവിഡ് താണ്ഡവത്തിന്റെ 19 മാസങ്ങള്‍ കഴിയുമ്പോള്‍ യു എസില്‍ അതിനിരയായി മരണം വരിച്ചത് അഞ്ഞൂറിലൊരാള്‍ വീതമെന്ന് കണക്ക്. രാജ്യത്തെ 331.4 ദശലക്ഷം ജനസംഖ്യയില്‍ 0.2 ശതമാനം പേരാണ് ഇതിനകം മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം 664,000 പേരാണ് ഈ കാലത്തിനിടയില്‍ രോഗം ബാധിച്ച് മരിച്ചത്.

city exchange

സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതോടെ കുട്ടികളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ യോഗ്യതയില്ലാത്ത കുട്ടികളെ രക്ഷിക്കാന്‍ എല്ലാ അധ്യാപകരും പ്രതിരോധ കുത്തിവെയ്പുകള്‍ എടുത്തിരിക്കണമെന്ന നിബന്ധന ഗവര്‍ണര്‍മാര്‍ക്ക് നല്കിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ എടുക്കാത്തവരാണെന്നാണ് ആരോഗ്യ വിദഗ്ധരും ബൈഡന്‍ ഭരണകൂടവും പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!