ചരിത്രത്തിലിടം പിടിച്ച് ഐ എസ് സി ചെസ്സ് ടൂര്‍ണ്ണമെന്റ്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ‘ഖേല്‍ മഹോത്സ’വിന്റെ ഭാഗമായി സംഘടിപ്പിച്ച റാപ്പിഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് ഖത്തറിന്റെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതായി. ദോഹ കണ്ട ഏറ്റവും വലിയ ചെസ്സ് ടൂര്‍ണമെന്റുകളിലൊന്നിനാണ് കഴിഞ്ഞ ദിവസം അബുഹമൂറിലെ അല്‍ ജസീറ അക്കാദമി വേദിയായത്. നാനൂറോളം മത്സരാര്‍ഥികളെ ഒരേ വേദിയില്‍ അണിനിരത്തിയ ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘാടക മികവിലും ശ്രദ്ധേയമായി.

city exchange

അണ്ടര്‍ പതിനഞ്ച്, പതിനൊന്ന്, ഒമ്പത് വിഭാഗങ്ങളിലായി നടന്ന ടൂര്‍ണ്ണമെന്റില്‍ യഥാക്രമം സകേത് കെ, എഡ്വിന്‍ ഇഡിക്കുള സഞ്ജു, ശരവണ്‍ വിമല്‍ രാജ് എന്നിവര്‍ ചാമ്പ്യന്‍മാരായി. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ എസ് സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡെ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അസീം, സോമരാജ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ കൈമാറി.

ഇന്‍ഡോ ഖാത്തിന്റേയും ഹൊര്‍വിറ്റസ് ബിഷപ്പ് ചെസ്സ് അക്കാദമിയുടെയും സഹകരണത്തോടെയാണ് ഐ എസ് സി ഇത്രയും വലിയ ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. ഐ എസ് സി മാനേജ്‌മെന്റ് കമ്മിറ്റി അംഗവും ഹെഡ് ഓഫ് ബോര്‍ഡ് ഓഫ് സ്‌പോര്‍ട്‌സുമായ ഹംസ പി കുനിയില്‍, ജെയ്‌സ് ജോസഫ്, പ്രദീപ് വാസുദേവന്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!