കേരള സീനിയര്‍ സിറ്റിസണ്‍സ് ഇന്‍ ബഹ്‌റൈന്‍ രൂപീകൃതമായി

Web Desk
1 Min Read

മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി ‘കേരള സീനിയര്‍ സിറ്റിസണ്‍സ് ഇന്‍ ബഹ്റൈന്‍’ എന്ന സംഘടന രൂപീകൃതമായി.

city exchange

ബി എം സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് സംഘടനയുടെ ഔപചാരികമായ രൂപീകരണം നടന്നത്. മുതിര്‍ന്ന അംഗം വി സി ഗോപാലന്‍ പ്രസിഡന്റായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഫ്രാന്‍സിസ് കൈതാരത്ത് ചെയര്‍മാനായി ഉപദേശക സമിതിയും നിലവില്‍ വന്നു.

ആദ്യത്തെ ഭരണസമിതി യോഗത്തില്‍ സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുക, അവരുടെ ക്ഷേമം, സുരക്ഷ, മാനസികോല്ലാസം എന്നിവ ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളും പരിപാടികളും ഏകോപിപ്പിക്കുക എന്നതാണ് സംഘടനയിലൂടെ ലക്ഷ്യമിടുന്നത്.

ഡിസംബര്‍ മാസം സംഘടനയുടെ അംഗത്വ വിതരണ മാസമായി ആചരിക്കും. ബഹ്റൈനില്‍ പ്രവാസജീവിതം നയിക്കുന്ന 55 വയസ്സ് കഴിഞ്ഞ പൗരന്മാര്‍ക്ക് സംഘടനയില്‍ അംഗത്വം ലഭിക്കും. നാമമാത്രമായ മാസവരി ഉണ്ടായിരിക്കും. അംഗത്വമെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
38870480, 39606255, 39222935 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!