
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പുറപ്പെടുവിച്ച 2025-ലെ ഉത്തരവ് നമ്പര്‍ (110) പ്രകാരം അലി ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ അലിയെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചു.

ഉത്തരവ് പുറത്തിറങ്ങിയ തിയ്യതി മുതലുള്ള പ്രാബല്യത്തോടെയാണ് ഇത് നടപ്പാക്കാനും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദ്ദേശിച്ചിരിക്കുന്നത്.
