കാബൂള്‍ സ്‌ഫോടനം: മരണം 73; ഏറ്റെടുത്ത് ഐ എസ്

Web Desk
1 Min Read

കാബൂള്‍: ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 73 കവിഞ്ഞു. ഭീകാരക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.

city exchange


സ്‌ഫോടനം നടത്തിയത് അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്ഖൊ രാസന്‍ പ്രവിശ്യയാണെന്ന് താലിബാന്‍ ആരോപിച്ചിരുന്നു.
ഐ എസ് ഉത്തരവാദിത്വം ഏറ്റെടുത്തത് വിശകലന വിദഗ്ധരെ ആശ്ചര്യപ്പെടുത്തുന്നുണ്ടെങ്കിലും തങ്ങളുടെ അംഗമായ അബ്ദുല്‍ റഹ്മാന്‍ അല്‍ ലോഗാരി കാബൂള്‍ വിമാനത്താവളത്തിന് സമീപം രക്തസാക്ഷിത്വം വരിച്ചുവെന്ന വിവരം ഐ എസ് ഔദ്യോഗിക അമാഖ് വാര്‍ത്താ ഏജന്‍സി ടെലിഗ്രാം ചാനലില്‍ അറിയിക്കുകയായിരുന്നു. ചാവേറായി മാറിയ അഫ്ഗാന്‍ പൗരന്‍ കുറഞ്ഞത് 12 യു എസ് സൈനികരുടെയും 60ലധികം സാധാരണക്കാരുടെയും മരണത്തിന് കാരണമായെന്നും അവര്‍ അവകാശപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ നടപടിക്കിടയില്‍ 60 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനം നടത്തിയ അക്രമികളെ കണ്ടെത്തുമെന്നും ആക്രമണത്തിന് അവര്‍ വില നല്‍കേണ്ടിവരുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടി തുടരുമെന്നും കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും 13 യു എസ് സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നുമാണ് ബൈഡന്‍ വൈറ്റ് ഹൗസില്‍ പറഞ്ഞത്.
കൊലയാളികള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നും കൂട്ടക്കൊലയ്ക്ക് അവര്‍ വിലനല്‍കേണ്ടിവരുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

- Advertisement -
Ad image

കാബൂളിലെ സ്ഫോടനത്തെ അപലപിച്ച് ലോക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളെ സ്ഫോടനം കൊണ്ട് ഇല്ലാതാക്കാനാവില്ലെന്ന് യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ആക്രമണം നിന്ദ്യമാണെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇത് യു കെയുടെ രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയില്ലെന്നും വ്യക്തമാക്കി. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോയും അപലപിച്ചു.


അമേരിക്കയും ബ്രിട്ടീഷ് സൈന്യവും നിലയുറപ്പിച്ച ആബി ഗേറ്റിന് സമീപത്തും അടുത്തുള്ള ഹോട്ടലിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്.
ആഗസ്ത് 31ന് മുമ്പ് ആളുകളെ ഒഴിപ്പിക്കുന്നതിനാല്‍ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.


അതിനിടെ കാബൂള്‍ വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതിനു പിന്നാലെ കാണ്ടഹാര്‍ വിമാനത്താവളം തുറന്നിട്ടുണ്ട്. കാബൂള്‍ വിമാനത്താവളം അടച്ചിടേണ്ടിവന്നാല്‍ കാണ്ടഹാറില്‍നിന്ന് രാജ്യാന്തര സര്‍വീസ് നടത്താമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.


Share This Article
Leave a Comment
error: Content is protected !!