പൊടിക്കാറ്റ്; വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: രാജ്യത്ത് പ്രതികൂല കാലാവസ്ഥയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

city exchange

പൊടിപടലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരോട് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പുറത്തെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും ഭരണകൂടം ശുപാര്‍ശ ചെയ്യുന്ന ആരോഗ്യ, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം അഭ്യര്‍ഥിക്കുന്നുവെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

‘അറേബ്യന്‍ ഉപദ്വീപില്‍ നിലവില്‍ പൊടിക്കാറ്റുകള്‍ അനുഭവപ്പെടുന്നുണ്ടെന്നും ഇത് വരും മണിക്കൂറുകളില്‍ രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദൃശ്യപരതയില്‍ ഗണ്യമായ കുറവുണ്ടാക്കാനും ചില സന്ദര്‍ഭങ്ങളില്‍ പൂര്‍ണ്ണമായ അവ്യക്തതയ്ക്കും കാരണമായേക്കാമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാവരും അതീവ ജാഗ്രത പാലിക്കാനും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!