കുവാഖ് വനിതാവേദി സ്‌മൈലിന് പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: കുവാഖ് വനിതാവേദി സ്‌മൈലിന് (സ്‌ട്രോംഗ് ആന്റ് മൈന്റ്ഫുള്‍ ഇനീഷ്യേറ്റീവ് ഫോര്‍ ലേഡീസ് എംപവര്‍മെന്റ്) യോഗവും പുതിയ കമ്മിറ്റി രൂപീകരണവും കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ് ഹാളില്‍ നടന്നു. കുവാഖ് ഭാരവാഹികളുടെ നേതൃതൃത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി സൂരജ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

city exchange

പുതിയ കമ്മിറ്റി ഭാരവാഹികളായി ഷീജ സിദ്ധാര്‍ത്ഥന്‍ (പ്രസി), ആരിഫ സുബൈര്‍ (വൈസ് പ്രസി), ജ്യോതി രമേഷ് (ജന സെക്ര), ശ്രുതി സൂരജ് (ജോ. സെക്ര), ഖദീജ നൗഷാദ് (ട്രഷ), അനുശ്രീ ഗോകുല്‍ (കള്‍ച്ചറല്‍ സെക്ര) എന്നിവരാണ് ഭാരവാഹികള്‍.

ബേബി മനോജ്, പ്രിയ പ്രദീപ്, ശാന്തിമോള്‍ ഷെറിന്‍, പ്രിയ പ്രവീണ്‍, രശ്മി റിജിന്‍, ശ്രീജിഷ ശ്രീരാജ്, ജിഷ ഗോപാലകൃഷ്ണന്‍, വിജിന സഞ്ജയ്, സിനി സന്തോഷ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.

പുതിയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷീജ സിദ്ധാര്‍ത്ഥന്‍ യോഗത്തെ അഭിസംബോധന ചെയ്തു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!