ജോസ് ഫിലിപ്പ് സ്വന്തമാക്കിയത് 60,000 റിയാലിന്റെ ലോകകപ്പ് ടിക്കറ്റുകള്‍

Web Desk
1 Min Read

ദോഹ: ലോകകപ്പ് മത്സരമേതായാലും ജോസ് ഫിലിപ്പിന്റെ ടിക്കറ്റില്‍ ആരെങ്കിലുമൊക്കെ സ്റ്റേഡിയത്തിലുണ്ടാകും. ലോകകപ്പിന്റെ എല്ലാ മത്സരങ്ങള്‍ക്കും ഒന്നിലധികം ടിക്കറ്റുകള്‍ സ്വന്തമാക്കിയ ജോസ് ഫിലിപ്പ് ആളൊരു ചില്ലറക്കാരനല്ല. 60,000 റിയാലാണ് ടിക്കറ്റുകള്‍ക്കായി അദ്ദേഹം ചെലവഴിച്ചിരിക്കുന്നത്.

city exchange

ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ലൈസ് കമ്പനിയായ സെപ്രോടെക് സി ഇ ഒയാണ് ജോസ് ഫിലിപ്പ്. ചലച്ചിത്ര സംവിധായകന്‍ ബ്ലെസി ഇദ്ദേഹത്തിന്റെ അമ്മാവനാണ്. സ്വന്തക്കാരേയും ബന്ധുക്കളേയും തന്റെ ജീവനക്കാരേയുമെല്ലാം കളി കാണാനയക്കാനാണ് ജോസ് ഫിലിപ്പ് ടിക്കറ്റുകള്‍ എടുത്തിരിക്കുന്നത്. നാട്ടില്‍ നിന്നും ബ്ലെസിയുടെ മകന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഖത്തറില്‍ കളി കാണാനെത്തുന്നുണ്ട്. ജോസ് ഫിലിപ്പ് തന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലുമൊക്കെയായി എല്ലാവര്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. ജോസ് ഫിലിപ്പും കുടുംബ സമേതം സ്റ്റേഡിയങ്ങളിലുണ്ടാകും. ജോസ് ഫിലിപ്പിന്റെ മകന്‍ ലണ്ടനില്‍ നിന്നും കളി കാണാനായെത്തുന്നുണ്ട്.

മലയാളിയായ ജോസ് ഫിലിപ്പ് കൊല്‍ക്കത്തയിലാണ് പഠനം നടത്തിയത്. കേരളം പോലെ ഫുട്ബാള്‍ ഹരമായ മറ്റൊരിടമാണ് കൊല്‍ക്കത്ത. പിന്നാലെ കാല്‍പന്തില്‍ ഹരം കൊള്ളുന്ന ഖത്തറിലും അദ്ദേഹമെത്തി.

- Advertisement -
Ad image

ഫുട്ബോള്‍ ആവേശമായ അദ്ദേഹത്തിന് ഖത്തറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി പ്രൊജക്ടുകളിലും ഭാഗമാവാന്‍ കഴിഞ്ഞിരുന്നു. എയര്‍പോര്‍ട്ട് പ്രൊജക്ടില്‍ അദ്ദേഹത്തിന്റെ കമ്പനി ബാഗേജ് ഹാന്‍ഡ്ലിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്സിന്റെ വി ഐ പി അതിഥിയായി നവംബര്‍ 27ന് ജര്‍മനി സ്പെയിന്‍ മാച്ചിന്റെ പ്രത്യേക ക്ഷണവും ലഭിച്ചിട്ടുണ്ട് ജോസ് ഫിലിപ്പിന്.

Share This Article
Leave a Comment
error: Content is protected !!