തീപാറും പോരാട്ടം ഗ്രൗണ്ടില്‍; കനലെരിയും ഗാനം ഗ്യാലറിയില്‍

Web Desk
2 Min Read

ദോഹ: തീപാറും പോരാട്ടം പച്ചപ്പുല്‍ മൈതാനിയില്‍ നടക്കുമ്പോള്‍ കനലെരിയും ഗാനം ഗ്യാലറിയില്‍ മുഴങ്ങും. ഖത്തറിലെ കനല്‍ നാടന്‍ പാട്ട് സംഘത്തിന്റെ ലോകകപ്പ് ഗാനം ഓലേലലലേലോ ആണ് തരംഗം സൃഷ്ടിക്കാനായി കനല്‍ ഖത്തര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ, ഖത്തറിലെ മലയാളി സമൂഹത്തില്‍ നിന്നും പിറവിയെടുത്ത ഒരു ഫുട്ബോള്‍ ഗാനം രണ്ടു ദിവസങ്ങള്‍ കൊണ്ട് കണ്ടത് പന്ത്രണ്ടായിരത്തിലധികം ആസ്വാദകര്‍.

city exchange

ഖത്തറിന്റെ കായിക സംസ്‌കാരത്തെയും ആധുനിക കാലത്തെ ആഘോഷത്തെയും സന്നിവേശിപ്പിച്ചുകൊണ്ട് കനല്‍ നാടന്‍ പാട്ട് സംഘം ഖത്തര്‍ പുറത്തിറക്കിയ ഓലേലലലേലോ എന്ന ഗാനമാണ് മലയാളി സമൂഹം ഏറ്റെടുത്തത്. ലോകകപ്പിന്റെ ആവേശത്തില്‍ നിരവധി ഗാനങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും താള മേള സമന്വയത്തില്‍ പിറവിയെടുത്ത ഈ ഗാനം ആസ്വാദക മനസ്സില്‍ ഇടം നേടി ജനകീയ ഗാനമായി മാറിക്കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ മലയാളികള്‍ ഗ്യാലറികളില്‍ ആവേശം നിറയ്ക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ നാടോടി പാട്ടിന്റെ ഈണമാണ് ഏറ്റവും വേണ്ടത് എന്ന ആഗ്രഹത്തിന്റെ ഫലമാണ് ഈ ഗാനമെന്ന് ഇതിന്റെ സംവിധായകനും കേരള ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവുമായ ഷൈജു ധമനി പറഞ്ഞു. കഴിഞ്ഞ ദിവസം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അധ്യക്ഷന്‍ പി എന്‍ ബാബുരാജനാണ് ഗാനത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

ഐസി ബി എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റെര്‍ മുന്‍ അധ്യക്ഷന്‍ എ പി മണികണ്ഠന്‍, ഐ എം എഫ് പ്രസിഡണ്ട് ഓമനക്കുട്ടന്‍ പരുമല, സാമൂഹ്യ പ്രവര്‍ത്തകരായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഷാനവാസ്, സംസ്‌കൃതി പ്രസിഡന്റ്് അബ്ദുല്‍ ജലീല്‍, മീഡിയ പെന്‍ ഡയറക്ടര്‍ ബിനു കുമാര്‍ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- Advertisement -
Ad image

ഗാനരചന- സുധീര്‍ ബാബു വയനാട്, സംഗീതം- സനൂപ് ഹൃദയനാഥ്, മുഹമ്മദ് സലാഹ്, ക്യാമറ- ഷജീര്‍ പപ്പ, എഡിറ്റിംഗ്- മുഹമ്മദ് ഷഹല്‍. മുഹമ്മദ് സലാഹ്, സനൂപ് ഹൃദയനാഥ്, ബിബിന്‍, റെജിന്‍ കയ്യൂര്‍, രചന ബിനോയ്, അഷിത അനില്‍കുമാര്‍, മിനി ഷൈജു, സെമി നൗഫല്‍, ശ്രുതി സുമീത് തുടങ്ങിയവരാണ് ഗായകര്‍.

Share This Article
Leave a Comment
error: Content is protected !!