

ദോഹ: പ്രവാസത്തിന്റെ കരുതല്‍ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ഖത്തര്‍ ഫെബ്രുവരി 17ന് വെള്ളിയാഴ്ച ‘സാമൂഹ്യ മാധ്യമങ്ങള്‍ അത്ര സാമൂഹികമല്ല’ എന്ന വിഷയത്തില്‍ ഹാര്‍മണി കോണ്‍ക്ലെവ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറീയിച്ചു.

ഐ സി സി അശോക ഹാളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതല്‍ നടക്കുന്ന പരിപാടി കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍ കോവില്‍ വേര്‍ച്വലായി ഉദ്ഘാടനം ചെയ്യും. ഓര്‍ഫനേജ്കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ എന്‍ അലി അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തും.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ട്ടര്‍ സി വി റപ്പായി, ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ല്യാര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല, ഒലീവ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്, അംബേദ്കറേറ്റ് ആക്റ്റിവിസ്റ്റ് പ്രമോദ് ശങ്കരന്‍, അടയാളം ഖത്തര്‍ ജോയിന്റ് സെക്രട്ടറി പ്രദോഷ്, ആര്‍ എസ് സി ജനറല്‍ കണ്‍വീനര്‍ ഉബൈദ് വയനാട്, സാമൂഹിക പ്രവര്‍ത്തകന്‍ ഉബൈദ് വയനാട് എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ല്യാര്‍, നാഷണല്‍ എഡ്യുകേഷന്‍ പ്രസിഡന്റ്അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, നാഷണല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് സഖാഫി പാലോളി, നാഷണല്‍ അഡ്മിന്‍ ആന്‍ഡ് പി ആര്‍ സെക്രട്ടറി ഉമ്മര്‍ കുണ്ടുതോട്, നാഷണല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എന്നിവര്‍ പങ്കെടുത്തു.

